Hot Posts

6/recent/ticker-posts

മാൽക്കം ഡെൻസിൽ മാർഷൽ.

മാൽക്കം ഡെൻസിൽ മാർഷൽ.
അതിശയകരമായ ക്രിക്കറ്റ് ചിന്തകളും , ബുദ്ധിശക്തിയും, അതിരുകളില്ലാത്ത കഴിവുകളും കൊണ്ട് പ്രാഗൽഭ്യം തെളിയിച്ച ഒരു തലമുറയിലെ മികച്ച ക്രിക്കറ്റ് താരം. ഇന്നു ധാരാളം അൽഭുതങ്ങളും മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടാകാം. ബാർബഡോസിൽ നിന്നുള്ള ഉയരം കുറഞ്ഞ എക്സ്പ്രസ്സ് ബൗളർ എന്നു മാർഷലിനെ വിശേഷിപ്പിക്കുന്നത് തികച്ചും പ്രശംസനീയമായ വാക്കുമാത്രമായിരുന്നില്ല അന്വർത്ഥവുമായിരുന്നു. അതായിരുന്നു മാൽക്കം ഡെൻസിൽ മാർഷൽ .....

1958 ഏപ്രിൽ 18 നു ബ്രിഡ്ജ് ടൗണിൽ ജനിച്ചു. വളരെ ചെറുപ്പം മുതൽക്കേ ക്രിക്കറ്റിൽ കമ്പമുണ്ടായിരുന്നു. 1978 കാലയളവിൽ വേൾഡ് സീരീസിന്റെ അതിപ്രസരത്തിൽ വെസ്റ്റ് ഇൻഡീസിന്റെ മികവിനു കോട്ടംതട്ടിയ സമയത്താണ് ആദ്യമായി മാൽക്കം മാർഷൽ ടീമിലേക്ക് സെലക്ഷൻ നേടുന്നത്. മൈക്കിൾ ഹോൾഡിങ്, ആൻസി റോബർട്ട്സ് , ജോയൽ ഗാർണർ,വെയിൻ ഡാനിയേൽസ് എന്നീ 4 പ്രമുഖർ വെസ്റ്റ് ഇൻഡീസ് ടീം വിട്ട് പണക്കൊഴുപ്പിന്റെ പ്രതീകമായ പാർക്കറിന്റെ സർക്കസിൽ ചേർന്ന കാലം.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനു വേണ്ടി കളിച്ച എക്കാലത്തേയും മികച്ച വലതു കൈ ബാറ്റിംഗ് മാൻ ആയ ഫാസ്റ്റ് ബൗളർ. ഒരു ഫാസ്റ്റ് ബൗളർക്ക് വേണ്ട ശരീരഘടന ഇല്ലാതിരുന്നിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ മാർഷൽ കൈവരിച്ച നേട്ടങ്ങൾ അനുപമമാണ്. ഫാസ്റ്റ് ബൗളിങ്ന് നല്ല ഉയരമുള്ള ശരീരം ആവശ്യമാണെന്നു വിശ്വസിച്ച കാലത്ത്, ശരാശരി ഉയരമുള്ള കളിക്കാരൻ മികച്ച ഫാസ്റ്റ് ബൗളർ എന്ന നിലയിൽ എല്ലാ ഉയരങ്ങളും കീഴടക്കി. കുറവുകൾ മറികടന്നത് റൺ അപ്പിലൂടെ ആയിരുന്നു. ട്രെയിൻ വരുന്നതുപോലുള്ള അദ്ദേഹത്തിന്റെ വരവ് ആരേയും ഭയപ്പെടുത്തുന്നതായിരുന്നു. അതിനെല്ലാം ഉപരി അദ്ദേഹം മികച്ച ഒരു സ്വിങ്ങ് ബൗളറായിരുന്നു.
ലോകകപ്പിൽ കപിലിന്റെ 175 നോളം വലിപ്പമുള്ള ഒരു ഇന്നിംഗ്‌സ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മാച്ചിൽ സംഭവിച്ചിരുന്നു .മൈക്കൽ ഹോൾഡിംഗ്, മാൽക്കം മാർഷൽ, ആൻഡി റോബർട്ട് സ്മാരേ നേരിട്ട്120 പന്തിൽ നേടിയ 89 റൺസ്. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണത്. കപിലിന്റെ 175 നും 2003 ലെ സച്ചിന്റെ പാക്കിസ്ഥാനെതിരായ 98 നും സമാനമായ മഹത്വമുള്ള ഇന്നിംഗ്സ് .
1984 ലെ ലീഡ്സ് ടെസ്റ്റിൽ മാൽകം മാർഷൽ എന്ന പ്രതിഭയ്ക്ക് ക്രിക്കററിനോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു സംഭവം നടന്നു. വെസ്റ്റ് ഇൻഡീസ് 290/9 എന്ന നിലയിൽ നിൽക്കുമ്പോൾ ക്രീസിൽ 96റൺസുമായി എം. ഗോമസ് പുറത്താകെ നിൽക്കുന്നു. അദ്ദേഹത്തിനു സെഞ്ച്വറി നേടാൻ വേണ്ടി തന്റെ ഇടതു കൈയിലെ പൊട്ടൽ വകവെക്കാതെ ഗ്ലൗസ് എടുത്തെറിഞ്ഞു ഇടം കൈയിൽ പ്ലാസ്റ്ററിട്ടു കൊണ്ട് 53 റൺസ് ഇട്ടു കൊടുത്തു 7- വിക്കറ്റും എടുത്തു. കൈ തകർന്നവന്റെ ധീരമായ ഒറ്റ കൈയെൻ ബാറ്റിംഗ് , പിന്നാലെ പ്രകമ്പനം കൊള്ളിച്ച ബൗളിംഗ് ആക്രമണവും. മാർഷലിന്റെ 376 ടെസ്റ്റ് വിക്കറ്റുകൾ കൗണ്ട്ണി വാൽഷ് മറികടക്കുന്നതുവരെ വെസ്റ്റ് ഇൻഡീസ് റെക്കോഡായിരുന്നു.
ടെസ്റ്റ്ക്രിക്കറ്റിൽ ഇരുന്നൂറ് വിക്കറ്റുകളിലേറെ നേടിയിട്ടുള്ള കളിക്കാരിൽ ഏറ്റവും മികച്ച ശരാശരി ( 20 - 94) .സാധാരണ ഫാസ്റ്റ് ബൗളർമാരിൽ നിന്നും വ്യത്യസ്തമായി ബാറ്റിംഗിലും കഴിവു തെളിയിച്ചിരുന്നു മാർഷൽ. വെസ്റ്റ് ഇൻഡീസിനു വേണ്ടി 81 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 376 വിക്കറ്റുകളും 1810 റൺസും നേടിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം വെസ്റ്റിൻഡീസിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൻ മാലി മാർഷലിന്റെ കുട്ടിക്കാലം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്..
അവസാന ടെസ്റ്റ് 1991 ആഗസ്റ്റ് 8 നു ഇംഗ്ലണ്ടിനെതിരെ . അവസാന ഏകദിനം 1992 March 8 നു ന്യൂസിലന്റിനോട്. കളിക്കാരിൽ ഏറ്റവും മികച്ച ശരാശരി അക്കാലത്ത് ഇദ്ദേഹത്തിന്റേതാണ്. (20-94) . പാക്കിസ്ഥാനിലും ഇന്ത്യയിലും മാർഷൻ ഒരു വിജയമായിരുന്നു. അന്നു ശരിക്കും മികച്ചവരിൽ ഏറ്റവും മികച്ചവൻ.
1999 നവമ്പർ 4 നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏവരും വിഷമിച്ച ഒരു ദിവസം .അതൊരിക്കലും അവരുടെ രാജ്യത്തിലെ പേരെടുത്ത ഒരു ബാറ്ററുടെ വിയോഗത്തിലല്ല 70 കളിലും 1980 കളിലും ലോകം കീഴടക്കിയ വെസ്റ്റ് ഇൻഡീസ് ദ്വീപിലെ ഫാസ്റ്റ് ബൗളറായ മാൽക്കം മാർഷലിന്റെ മരണത്തിലായിരുന്നു കരീബിയൻ ദ്വീപ് ഒന്നടങ്കം ശോകമൂകമായത്.
തന്റെ 44 ആം വയസ്സിൽ കാൻസർ പിടിപെട്ട് അദ്ദേഹം അന്തരിച്ചു. ആ ക്രിക്കറ്റ് പ്രതിഭയുടെ ഓർമ്മ ദിനത്തിൽ ആദരവോടെ നീലാംബരീയം പ്രണാമങ്ങളർപ്പിക്കുന്നു.

കെ. കോമളവല്ലി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍