Hot Posts

6/recent/ticker-posts

എങ്ങിനെ ജീവിക്കണം.

വിജയമന്ത്രം.

എല്ലാവർക്കും സുപ്രഭാതം.. കഴിഞ്ഞ ആഴ്ച്ച നമ്മുടെ മനോഭാവമാണ് നമ്മുടെ വിജയം തീരുമാനിക്കുന്നതെന്നു പറഞ്ഞു.വളർന്ന്, സ്വയം കാര്യങ്ങൾ ചിന്തിക്കാറാവുമ്പോൾ നമ്മുടെ മനോഭാവവും രൂപമെടുക്കും.നീലാംബരീയം

എന്തൊക്കെ ആണ് നമ്മുടെ മനോഭാവത്തിനു കാരണം.
1. environment
2. experience
3. education
ഈ മൂന്നു"E"കളാണ് നമ്മുടെ മനോഭാവത്തിനു ആകൃതി കൊടുക്കുന്നത്. നമ്മുടെ ചുറ്റുപാടുകൾ,....വീട്ടിൽ നല്ലതും ചീത്തയും ആയ അനുഭവങ്ങൾ ഉണ്ടാവും.
സ്കൂളിൽ പഠനത്തിന്റെ ടെൻഷൻ, ജോലി സ്ഥലത്ത് മേലധികാരിയുടെ ഭരണം, ടെലിവിഷൻ, പത്രം, മാസികകൾ, റേഡിയോ, സിനിമകൾ തുടങ്ങിയ മാധ്യമങ്ങൾ ഒക്കെ നമ്മുടെ മനോഭാവത്തെ മാറ്റിമറിക്കുന്നവയാണ്.
ജനിച്ച പശ്ചാത്തലം, ആചാരങ്ങൾ, വിശ്വാസങ്ങൾ, സംസ്കാരം, മതപരവും രാഷ്ട്രീയ പരവും ആയ സാമൂഹിക ചുറ്റുപാടുകളും നമ്മുടെ മനോഭാവത്തെ സ്വാധീനിക്കുന്നു.ചില കടകളിലും വീടുകളിലും പോയാൽ, അവരുടെ പെരുമാറ്റം നമ്മളിൽ പോസിറ്റീവും, നെഗറ്റീവും ആയ ചലനങ്ങൾ ഉണ്ടാക്കും. അപ്പോൾ നാം ഒരു നിമിഷം ചിന്തിക്കുക, നമ്മുടെ ചുറ്റും ഉള്ളവർക്ക് നമ്മുടെ മനോഭാവം എന്താണ് നൽകിയത് എന്നു.
നല്ല അനുഭവങ്ങൾ തരുന്നവരോട് സന്തോഷകരമായി പെരുമാറുവാനും,ചീത്ത അനുഭവങ്ങളിൽനിന്നും അകന്നു നിൽക്കുവാനും എല്ലാവരും ശ്രമിക്കും.
അടുത്തതു വിദ്യാഭ്യാസം. വിദ്യാലയങ്ങളിൽ നിന്നു മാത്രം കിട്ടുന്നതല്ല വിദ്യ. അറിവ് തേടിയുള്ള യാത്രയിൽ അറിവിനെ വിവേകം ആക്കുകയും വിവേകത്തിനെ വിജയം ആക്കുകയും ചെയ്യണം. അതിന് ഒരു അദ്ധ്യാപകന്റെ ജോലി സീമാതീതമാണ്.
ജീവിത മാർഗം ഉണ്ടാക്കുന്നത് മാത്രമല്ല,എങ്ങിനെ ജീവിക്കണം എന്നു കൂടി പഠിപ്പിക്കുന്നതാവണം വിദ്യ..അശുഭ ചിന്തകൾ ഇല്ലെന്നത് ശുഭചിന്തകൾ ഉണ്ടെന്ന് അർത്ഥം ഇല്ല. ക്ഷമ, എളിമ, വിനയം, ആത്മവിശ്വാസം, മറ്റുള്ളവരെ അറിയുക, ശുഭാപ്തി വിശ്വാസത്തോടെ ലക്ഷ്യം നേടാൻ പരിശ്രമിക്കുക,,,ഇതൊക്കെ ആണ് നല്ല മനോഭാവം എന്നത്.

സുമ ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍

  1. എം. എസ്. വിനോദ്2022, സെപ്റ്റംബർ 30 9:19 AM

    വിജയമന്ത്രത്തിൽ ഒരു തൂവൽ കൂടി തിരുകിവെച്ചു.... മനോഹരമായി അവതരിപ്പിച്ചു സുമ ..വിജയം ആർക്കും ആരെയും സ്പൂണിൽ കോരി കുടിപ്പിക്കാൻ കഴിയില്ല..വിജയിക്കാൻ സ്വയം ഒരു ദാഹം വേണം...അതിന് പിന്നിൽ ഓടാനുള്ള മനസും...അത് ബോധ്യപ്പെടുത്തുന്ന ലേഖനം.നമ്മളെ എക്കാലത്തും സ്വാധീനിക്കുന്ന നമ്മുടെ പരിസരങ്ങൾ നമ്മൾ മനസിലാക്കണം. അത് മനസിലാക്കാൻ വേണ്ട സൂത്രവാക്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു ഈ വിജയമന്ത്രം...നല്ല ഒരു മോട്ടിവേഷൻ പ്ലാറ്റ്ഫോം ആയി പരമ്പര ഒരുക്കി...അഭിനന്ദനങ്ങൾ....

    മറുപടിഇല്ലാതാക്കൂ
  2. നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ തരുന്ന എഴുത്ത് വളരെ ഉപകാരപ്രദം .അഭിനന്ദനങ്ങൾ സുമാ

    മറുപടിഇല്ലാതാക്കൂ