Hot Posts

6/recent/ticker-posts

ആരാണ് ശ്രീകൃഷ്ണൻ..

നീലാംബരീയം

" ഈശ്വരാ പരമ കൃഷ്ണ സത് ചിത് ആനന്ദ
വിഗ്രഹ അനാദിർ ആദിർ ഗോവിന്ദ
സർവ്വ കാരണ കാരണം."

എല്ലാ കാരണങ്ങളുടേയും കാരണക്കാരൻ ... ശാശ്വതസത്തയുടേയും, ജ്ഞാനത്തിന്റെയും , ആനന്ദത്തിന്റേയും മൂർത്തിമത് ഭാവം. അതാണ് ശ്രീകൃഷ്ണൻ....ഗോവിന്ദൻ.

ഭക്തിയും വിശ്വാസവും മാറ്റിവച്ച് , തൽക്കാലം യുക്തിക്കും വ്യക്തിക്കും ശാസ്ത്രത്തിനും പ്രാധാന്യം നൽകി കൊണ്ട് നമുക്ക് ശ്രീകൃഷ്ണനെ മനസിലാക്കാൻ ശ്രമിക്കാം. മനസിലാകും തോറും പതിയെപ്പതിയെ ഭക്തി സ്വയം നമ്മളിലേയ്ക്ക് എത്തിച്ചേരുമെന്നത് ഉറപ്പാണ്.
പിന്നോക്ക സമുദായമായ യാദവകുലത്തിൽ മനുഷ്യനായി അവതാരമെടുത്ത കൃഷ്ണൻ, ലോകത്തിന്റെ തന്നെ ജഗദ്ഗുരുവായി മാറി. മനുഷ്യത്വത്തിന്റെ പ്രതിനിധിയും പൊതുക്ഷേമത്തിന്റെ വഴികാട്ടിയിരുന്ന കൃഷ്ണൻ, ഒരു ഭരണാധികാരിയായിരുന്നില്ല, മറിച്ച് തികഞ്ഞ ഒരു വിപ്ലവകാരിയായിരുന്നു. മഹത്തായ ലക്ഷ്യങ്ങൾക്കായി പോരാടുന്ന ആളുകൾക്ക് അധികാരത്തിന്റെ ആവശ്യമില്ല. കുബേരനേയും കുചേലനേയും, ഉയർന്നവനേയും താഴ്ന്നവനേയും എല്ലാവരേയും വിവേചനമില്ലാതെ, ഒരു പോലെ കൃഷ്ണൻ ബഹുമാനം നൽകിയിരുന്നു. തന്നെ മനസിലാക്കുക അത്ര എളുപ്പമല്ലെന്ന് കൃഷ്ണൻ തന്നെ പറയുന്നുണ്ട്. കൃഷ്ണനെ വിമർശിക്കുന്നവർ അദ്ദേഹത്തെ ശരിയായ വിധം പഠിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ശരിയായ ഗുരുശിഷ്യപരമ്പര വഴി മാത്രമെ അതിനു കഴിയു. സാധാരണ മനുഷ്യനെ പോലെ ജീവിതം നയിച്ച ശ്രീകൃഷ്ണൻ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് തന്റെ ദിവ്യത്വം പ്രകടമാക്കിയിട്ടുള്ളതും സുദർശനം എന്ന ആയുധം കൈയ്യിലെടുത്തിട്ടുള്ളതും. പറയേണ്ടത് പറയേണ്ട സമയത്ത് പറയുകയും ചെയ്യേണ്ടത് ചെയേണ്ട സമയത്ത് ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നയാളാണ് കൃഷ്ണൻ. ആശ്രയിക്കുന്നവർക്ക് അഭയം നൽകുന്നവൻ.
പ്രിയപ്പെട്ട എന്റെ നീലാംബരീയം സുഹൃത്തുക്കളെ ,
നിങ്ങൾക്ക് ശ്രീകൃഷ്ണനെ പറ്റി കൂടുതൽ കാര്യങ്ങൾ അറിയേണ്ടെ........ പറയാം. ഭഗവാന്റെ കാര്യങ്ങൾ പറയാനുള്ള സൗഭാഗ്യം ലഭിച്ചത് കണ്ണന്റെ ശ്രദ്ധ എന്നിൽ പതിഞ്ഞതു കൊണ്ടാണല്ലോ. സ്നേഹം ...വിനോദ് സർ ❤️🙏 സ്നേഹം ജയ ചേച്ചി ❤️. സ്നേഹം .... എല്ലാവർക്കും.
സാക്ഷാൽ അനന്തനു പോലും പ്രയാസമുള്ള ഒരു കാര്യമാണ് ഭഗവാനെ കുറിച്ച് പറയുന്നത്. നിസ്സാരയായ എനിക്കതിന് കഴിയുമോ എന്നറിയില്ല. അതിനായിട്ടുള്ള ഒരു ചെറിയ പരിശ്രമം മാത്രം.
ആയിരം‌ നാവുള്ളോരനന്തരേ .....
നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ
വാതാലയമാം വൈകുണ്ഠം വാഴുന്ന
വേദാന്തരൂപനെ വാഴ്ത്താൻ ...
സർവ്വം കൃഷ്ണാർപ്പണമസ്തു.
സ്വർണ്ണലത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍