Hot Posts

6/recent/ticker-posts

ലോക എയ്ഡ്സ് ദിനം.

നീലാംബരീയം
ഡിസംബർ ഒന്നിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാമല്ലോ. ലോക എയിഡ്സ് ദിനം. എയിഡ്സിനെക്കുറിച്ചുള്ള ബോധവൽക്കരണ ദിനം. എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗ്ഗങ്ങൾ, ചികിൽസ എന്നിവയെക്കുറിച്ചു രാജ്യത്തും രാജ്യാന്തര തലത്തിലും അവബോധം ഉണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക ഇവയാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്താണ് എയ്ഡ്സ്.. ?

ഹ്യൂമൺ ഇമ്മ്യൂണോ വൈറസ് അഥവാ എച്ച് ഐ.വി എന്ന വെറസ് ശരീരത്തിൽ പ്രവേശിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അക്വായഡ് ഡിഫിഷ്യൻസി സിൻഡ്രം അഥവാ എയിഡ്സ്. എച്ച് ഐ.വി ബാധിതനായ ഒരു വ്യക്തി ജീവിതകാലം മുഴുവനും ഈ വൈറസിനെ പേറേണ്ടിവരുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ കുരങ്ങുകളിൽ കണ്ടെത്തിയ എയ്ഡ്സ് വൈറസ് മനുഷ്യരിലേക്ക് പടർന്നുവെന്നാണ് കരുതുന്നത് . 1981 ലാണ് എയ്ഡ്സ് ആദ്യമായി കണ്ടെത്തിയത്. 1982 ൽ യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഈ രോഗത്തിനു എയ്ഡ്സ് എന്ന പേര് നൽകി. 1984 ൽ അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റോബർട്ട് ഗാലെ ആണ് വൈറസിനെക്കുറിച്ചു പൂർണ്ണമായും തിരിച്ചറിഞ്ഞത്. പകർച്ചവ്യാധി ആണെങ്കിലും രോഗിയോടൊപ്പം കഴിഞ്ഞതുകൊണ്ടോ സ്പർശിച്ചതു കൊണ്ടോ രോഗം വരില്ല.

ലോകാരോഗ്യ സംഘടന ലോക എയ്ഡ്സ് ദിനം എന്ന ആശയം മുന്നോട്ടു വെച്ചത് 1987 ലാണ്. ഐക്യരാഷ്ട്ര സഭയുടെ എയ്ഡ്സ് വിഭാഗം മേധാവി ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ൽ ഡിസംമ്പർ 1 ആദ്യത്തെ ലോക എയ്ഡ്സ് ദിനം ആചരിക്കുകയും ചെയ്തു. ദേശീയ പ്രാദേശിക സർക്കാരുകൾ, അന്താരാഷ്ട സംഘടനകൾ, വ്യക്തികൾ എന്നിവർക്കിടയിൽ എയ്ഡിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഈ ദിനം ആചരിക്കുന്നു. എല്ലാ പ്രായത്തിലുള്ള ആളുകളേയും ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ഈ രോഗബാധയുടെ ലക്ഷണങ്ങൾ അതിന്റെ ഓരോ ഘട്ടത്തെ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു എച്ച്.ഐവി ബാധിതരായ ആളുകൾക്ക് രോഗം ബാധിച്ചു ആദ്യ കുറച്ചു മാസങ്ങളിൽ രോഗലക്ഷണങ്ങൾ കാണിച്ചുവെന്നു വരില്ല. എന്നാൽ ചിലർക്ക് പനി, തലവേദന, തൊണ്ടവേദന , ശരീരഭാരം കുറയൽ, ഉൾപ്പടെയുള്ള രോഗ ലക്ഷണങ്ങൾ കാണിക്കാറുമുണ്ട്. രക്തം, മുലപ്പാൽ, ശുക്ളം, എന്നിവയിലൂടെയാണു പ്രധാനമായും ഈ രോഗം പകരുന്നത്. അമ്മയിൽ നിന്നു കുഞ്ഞിലേക്കും പകരാം. എച്ച് ഐ വി ബാധിതർ ഉപയോഗിച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കാൻ പാടില്ല. ആലിംഗനം, ചുംബനം ഹസ്തദാനം, ഭക്ഷണം, അല്ലെങ്കിൽ വെള്ളം ഇവയിൽ നിന്നോ സാധാരണ ദൈനം ദിന സമ്പർക്കത്തിലൂടെയോ വ്യക്തികൾക്ക് രോഗം പകരില്ല.

എച്ച്.ഐ.വി കണ്ടെത്താനുള്ള രക്തപരിശോധനയാണു എലിസ . (Enzyme linked immunosorbent assay) എച്ച്.ഐ.വി ക്കെതിരായ ആന്റിബോഡി രക്തത്തിൽ ഉണ്ടോ എന്ന പരിശോധനയാണ് ഇത്. ഫലപ്രദമായ ചികിത്സയിലൂടെ വൈറസിനെ നിയന്ത്രിക്കുവാൻ കഴിയും. വ്യക്തികൾക്ക് എച്ച്.ഐ.വി ബാധ വരാതിരിക്കുവാൻ ചില മുൻകരുതലുകൾ ആവശ്യമാണു. സുരക്ഷിതമായ ലൈംഗിക ബന്ധമാണ് ഏറ്റവും പ്രധാനം.

ഓരോ വർഷവും ഓരോ നിശ്ചിത തീമിലാണ് ഈ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വർഷം സമത്വം .സമൂഹത്തിൽ പടർന്നു പിടിച്ച അസമത്വങ്ങൾ നീക്കി എയ്ഡ്സ്സിനെ വേരോടെ പിഴുതെറിയാറുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. 2023 ലെ പ്രമേയം: Let communities lead " സമൂഹങ്ങൾ നയിക്കട്ടെ എന്നതാണ്.

എയിഡ്സ് ബാധിതരെ സമൂഹത്തിൽ നിന്നു ഒറ്റപ്പെടുത്താതെ അവർക്ക് ആവശ്യമായ പരിരക്ഷയും പരിഗണനയും നൽകുകയും സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട സമയം ആയി എന്നു ഈ ലോക എയിഡ്സ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച 2030 ഓടു കൂടി പുതിയ എച്ച് ഐ വി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. നമുക്കും ഡിസംബർ ഒന്നായ ഇന്ന് ക്യാമ്പയിനിൽ പങ്കാളികളാവാം അല്ലേ .

കെ. കോമളവല്ലി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. എയ്ഡ്സ് പേടിച്ച് ഒരു കാലത്ത് ഒരുപാട് ഭയത്തോടെ ജീവിച്ചിരുന്നു.എവിടെയെങ്കിലും പോയി ഇരിക്കാൻ പോലും ഭയം ആയിരുന്നു..പിന്നീടാണ് അങ്ങനെ പകരില്ല എന്ന തിരിച്ചറിവ് ഉണ്ടായി..ഈ രോഗം ബാധിച്ചവരെ,അവരുടെ കുഞ്ഞുങ്ങളെ പോലും എല്ലാവരും അകറ്റി നിർത്തിയിരുന്നു..പണ്ട് സിറിഞ്ചുകൾ ഓട്ടോക്ലേവ് ചെയ്തു ഉപയോഗിച്ചിരുന്നു..അത് രോഗം പരത്തും എന്നതിനാൽ പിന്നീട് disposable സിരിഞ്ച്കൾ ഉപയോഗിച്ച് തുടങ്ങി.dec 1 AIDS ബോധവൽക്കരണ ദിനം ആയി ആചരിക്കുന്ന ഈ ദിവസം ചേച്ചി മനോഹരമായി രോഗത്തെക്കുറിച്ച് എഴുതി..മനോഹരമായ അവതരണം അറിവുകൾ പകർന്നു നൽകി..ആശംസകൾ ചേച്ചി

    മറുപടിഇല്ലാതാക്കൂ