Hot Posts

6/recent/ticker-posts

അനുരാധാ ശ്രീറാം

നീലാംബരീയം
മുഖക്കുറിയിലേക്ക് സ്‌നേഹ സ്വാഗതം പ്രിയ രേ....ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഒന്നു രണ്ടു മൂന്നിലും ജഡ്ജസ്മാരിൽ പുഞ്ചിരിക്കുന്ന മുഖവുമായി ഇരിക്കുന്ന അനുരാധ ശ്രീറാമിനെ മലയാളികൾക്ക് സുപരിചിതയാണല്ലോ ?

കർണ്ണാടക സംഗീതത്തിൻ്റെ ഭാവവും ചലച്ചിത്ര സംഗീതത്തിൻ്റെ വൈവിധ്യവും ഒരുപോലെ ഉൾക്കൊണ്ട് ആലപിക്കാൻ കഴിയുന്ന അപൂർവ്വ ഗായികമാരിൽ ഒരാളായിരുന്നു അനുരാധ ശ്രീറാം.
ശാസ്ത്രീയ സംഗീതത്തിലെ ആഴത്തിലുള്ള പരിശീലനവും വ്യത്യസ്ത ശൈലികളിൽ പാടാനുള്ള കഴിവും കൊണ്ടാണ് അവർ സംഗീത ലോകത്ത് ശ്രദ്ധേയയായത്.
1970 ജൂലൈ 9നു തമിഴ്നാട്ടിലെ ചെന്നൈയിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണവർ ജനിച്ചത് .അമ്മ രേണുക ശ്രീറാം പ്രശസ്ത കർണ്ണാടക സംഗീതജ്ഞയും സംഗീതാദ്ധ്യാപികയുമായിരുന്നു അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ചത്.
ചെനൈയിൽ തന്നെയാണ് അവർ പ്രാഥമികവും ഉന്നത വിദ്യാഭ്യാസവും കരസ്ഥമാക്കിയത്. സംഗീതത്തിൽ കൂടുതൽ പരിജ്ഞാനം നേടുന്നതിനായി അവർ അമേരിക്കയിലേക്ക് പോയി. അവിടെ പാശ്ചാത്യ സംഗീതവും സംഗീത സിദ്ധാന്തവും അഭ്യസിച്ചതിലൂടെ അവരുടെ സംഗീത പരിചയം കൂടുതൽ വിപുലമായി.
വളരെ ചെറുപ്പം തൊട്ടേ കച്ചേരികളിൽ പങ്കെടുത്തിരുന്നു. പിന്നീട് ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടക്കുകയും ചെയ്തു.
ശാസ്‌ത്രീയ സംഗീതത്തിൽ ഉറച്ച അടിത്തറ ഉണ്ടായിരുന്നതിനാൽ ഏതു തരത്തിലുള്ള ഗാനങ്ങളും ഭംഗിയായി ആലപിക്കാൻ അവർക്കു സാധിച്ചു.
തമിഴ് സിനിമയിലൂടെയാണ് അനുരാധ പിന്നണി ഗാനരംഗത്ത് കൂടുതൽ പ്രശസ്തയായത്.
തുടർന്നു മലയാളം, തെലുങ്ക് കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ അവർ ഗാനങ്ങൾ ആലപിച്ചു. പ്രണയ ഗാനങ്ങൾ, ഭക്‌തി ഗാനങ്ങൾ ,നാടൻ ശൈലിയിലുള്ള ഗാനങ്ങൾ, ഉത്സവഗാനങ്ങൾ, വേഗതയേറിയ നൃത്തഗാനങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള ഗാനങ്ങൾ ആലപിച്ചു അവർ സംഗീതാസ്വാദകരുടെ പ്രശംസ നേടി. ഓരോ ഗാനത്തിൻ്റേയും ഭാവം മനസ്സിലാക്കി ആലപിക്കുന്നതാണു അവരുടെ പ്രത്യേകത. ഉയർന്ന ശ്രുതിയിലും താഴ്ന്ന ശ്രുതിയിലും ഒരുപോലെ വ്യക്തതയോടെ പാടാനുള്ള കഴിവ് അവരെ മറ്റു ഗായകരിൽ നിന്നും വ്യത്യസ്തയാക്കുന്നു.
എ.ആർ റഹ്‌മാൻ ഇളയരാജ വിദ്യാസാഗർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരോടൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട് ...
യുവഗായകർക്ക് പ്രചോദനമേകുന്ന കലാകാരിക്ക് ഇന്നു ജന്മദിനം.നീലാംബരീയം ജന്മദിനാശംസകളർപ്പിക്കുന്നു ...

കെ. കോമളവല്ലി