Hot Posts

6/recent/ticker-posts

ഉദയാമൃതം

 

നീലാംബരീയം

ഇന്നത്തെ ഉദയാമൃതത്തിലേക്ക് എല്ലാവർക്കും സ്വാഗതം...

ഓരോ അവഗണനയും അവരിൽ നിന്ന് നാം പാലിക്കേണ്ട ദൂരത്തിൻ്റെ നിശ്ശബ്‌ദമായ ഓർമ്മപ്പെടുത്തലാണ് ..!!

ജീവിതത്തിൽ എല്ലാവരിൽ നിന്നും ഒരുപോലെ സ്നേഹവും പരിഗണനയും ലഭിക്കണമെന്നില്ല. ചിലരുടെ പെരുമാറ്റവും സമീപനവും നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ മനസ്സമാധാനവും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാൻ ചില അകലങ്ങൾ അനിവാര്യമാണെന്ന സത്യമാണ്.
അവഗണനകളെ വേദനകളായി മാത്രം കാണാതെ, ജീവിതപാഠങ്ങളായി സ്വീകരിക്കാൻ നമുക്ക് കഴിയട്ടെ. ഹൃദയത്തിന് സമാധാനവും മനസ്സിന് സന്തോഷവും നൽകുന്ന ബന്ധങ്ങളെ ചേർത്തുപിടിച്ചുകൊണ്ട്, ഈ ദിനം പ്രതീക്ഷയും പോസിറ്റീവ് ചിന്തകളും നിറഞ്ഞതാകട്ടെ.എല്ലാവർക്കും നല്ലൊരു ദിവസം നേർന്നുകൊണ്ട് ശുഭദിനം....
@

ജയ എസ് കുമാർ