Hot Posts

6/recent/ticker-posts

പ്രഭാതവന്ദനം

നീലാംബരീയം

പ്രഭാത വന്ദനം

കവിത:
കിഴക്ക് കണ്ണിൻ പൂക്കണിയായ്
ഒരുക്കിയാർക്കും കാണാനായ്....
ചലിച്ചു നീങ്ങും മായക്കാഴ്ചയിൽ
തരിച്ചു നിൽപ്പൂ നയനങ്ങൾ!
ജ്വലിച്ചു മിന്നും പുഷ്പം പോലെ
വിടർന്നു വിണ്ണിൻ വാടിയിലായ്...
ഉയർന്ന് പോകുമനന്തമായി
അകന്ന് ഞങ്ങൾ സ്തുതിക്കുന്നേൻ !
സർവ്വം സാക്ഷീഭാവം നീയേ
ഗർവ്വം തീരെയില്ല നിനക്കേ
ഊഷരമാകും മണ്ണിനെയാകെ
ഉർവ്വരമാക്കുവതുoനീയേ!
പിലാക്കാവ്: