അഭിനയിച്ച നടീനടന്മാരുടെ, സംവിധാന, ഛായാഗ്രഹണ, സംഗീത മികവാണ് അപ്പൻ എന്ന ചിത്രം . ഇട്ടി എന്ന അപ്പൻ ഇന്ന് വരെ നമ്മൾ സിനിമയിൽ കണ്ട അപ്പന്മാരിൽ നിന്നും വേറിട്ടു നിൽക്കുന്നു.
കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് അപ്പന് വലിയ സ്ഥാനമുണ്ട് എന്നു വിളിച്ചുപറയുന്നു ഈ സിനിമ. മജു എന്ന സംവിധായകന്റെ കയ്യിൽ ഈ ഡ്രാമ-ത്രില്ലർ സിനിമ മനോഹരമായി അണിഞ്ഞൊരുങ്ങി.
ഇടുക്കിയിലെ ഒരു കർഷക കുടുംബം ഇട്ടി (അലൻസിയർ)എന്ന അപ്പൻ കാരണം അനുഭവിക്കുന്ന സംഘർഷങ്ങൾ ആണ് സിനിമയുടെ പ്രമേയം. എല്ലാ വേണ്ടാതനങ്ങളും ഉള്ള വഷളൻ ആണയാൾ. കാലുകൾ തളർന്ന അയാൾ കിടപ്പിൽ ആണ് . നാട്ടുകാരും വീട്ടുകാരും ഇയാളുടെ മരണം കാത്തു ജീവിക്കുവാൻ കാരണം, അയാളുടെ പഴയ താന്തോന്നിത്തരവും, കട്ടിലിൽ കിടന്നുകൊണ്ടുള്ള അറയ്ക്കുന്ന ചീത്തവിളിയും ഭോഗാസക്തിയുമാണ്.
അപ്പന്റെ ഈ രീതികൾ കൊണ്ട് പൊറുതിമുട്ടിയ മകനാണ് ഞൂഞ്ഞ്.(സണ്ണി വെയിൻ).അമ്മ , കുട്ടിയമ്മയെ(പൗളി)അത്ര സ്നേഹിക്കുന്ന മകന് അപ്പൻ അമ്മയെ ദ്രോഹിക്കുന്നത് കണ്ടു നിൽക്കാൻ ആവുന്നില്ല..
സംഘർഷം നിറഞ്ഞ അയാൾക്ക് ,അപ്പന്റെ വാക്കുകൾ കേട്ട് വളരുന്ന മകൻ ആബേലിന്റെ ഭാവിയെക്കുറിച്ചും ഉത്ക്കണ്ഠയുണ്ട്. ഭാര്യ റോസിയായി അനന്യ മികച്ച അഭിനയം കാഴ്ചവച്ചു. ഞൂഞ്ഞിന്റെ കുശുമ്പി പെങ്ങൾ റോസിയായി ഗ്രേസും നന്നായിട്ടുണ്ട്..
ഇട്ടി(അലൻസിയർ),കുട്ടിയമ്മ(പൗളി ) മത്സരിച്ചഭിനയിക്കുന്നു. അതുകൊണ്ട് തന്നെ സ്നേഹം എന്ന വാക്കിന്റെ അർത്ഥം പോലുമറിയാത്ത,താന്തോന്നിയായ ഇട്ടിയെ പ്രേക്ഷകരും വെറുക്കും.
സണ്ണി വെയിൻ മലയോര ഗ്രാമത്തിലെ റബർ വെട്ടുകാരനായി, വേഷത്തിലും രൂപത്തിലും പരകായ പ്രവേശനം നടത്തിയെങ്കിലും അലൻസിയറിനൊപ്പമോ ,പൗളിക്കൊപ്പമോ എത്തിയില്ലെന്നു തോന്നി. ചെകുത്താനും കടലിനും ഇടയിൽ എന്നപോലെ ,അപ്പൻ മകൻ ബന്ധത്തിൽ കലുഷിതമായ മനസ്സാണ് കുട്ടിയമ്മയ്ക്ക്.
പുതുമുഖമായ രാധിക മികച്ച കലാകാരിയെന്നു അടിവരയിട്ടു പറയാം. നമ്മൾ എവിടെയോ കണ്ടിട്ടുള്ള ഒരു കുടുംബത്തിന്റെ ജീവിതം പോലെ ഈ സിനിമയെ ഉൾക്കൊള്ളാൻ കഴിയും..
ആ വീടിന്റെ പരിസരം മാത്രമാണ് കാമറയ്ക്ക് കാണിക്കുവാൻ ഉള്ളതെങ്കിലും അതിമനോഹരം.
സിനിമയിൽ വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങൾ പോലും ഓർമ്മയിൽ നിന്ന് പെട്ടന്നൊന്നും മായില്ല. രണ്ടാം പകുതിയിൽ സിനിമ ഒരു ത്രില്ലറായി മാറുന്നുണ്ട്. നിറയെ അഭിനയ മുഹൂർത്തങ്ങളും മികച്ച അഭിനയവും കൊണ്ട് സമ്പന്നമായ ചിത്രം.
സിനിമ കാണുക,ആസ്വദിക്കുക..
5 അഭിപ്രായങ്ങള്‍
ഈ പ്രോത്സാഹനം വിലമതിക്കാൻ ആവാത്തതാണ്..സ്നേഹം നീലാംബരീയം
മറുപടിഇല്ലാതാക്കൂനല്ല ആസ്വാദനം സുമാ .. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂസ്നേഹം ജയാ
ഇല്ലാതാക്കൂനല്ല അസ്വാദനം സുമാ .. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂസ്നേഹം ഡിയർ
ഇല്ലാതാക്കൂ